കോട്ടയം: ജനറൽ ആശുപത്രിയിൽനിന്ന് നീക്കുന്ന മണ്ണ് കോടിമത-മുപ്പായിക്കാട് റോഡ് വികസനത്തിന് ഉപയോഗിക്കണമെന്നവശ്യം. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിന്റെ നിർമാണത്തിനായാണ് ജനറൽ ആശുപത്രിയിൽനിന്ന് മണ്ണെടുക്കുന്നത്.
ഈ മണ്ണ് കോട്ടയം നഗരസഭയിലെ 44ാം വാര്‍ഡില്‍ കോടിമത നാലുവരിപ്പാതയെയെയും ഈരയില്‍ക്കടവ് ബൈപാസിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുപ്പായിപ്പാടം റോഡ് വികസനത്തിന് ഉപയോഗിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. താഴ്ന്നു കിടക്കുന്ന മുപ്പായിപ്പാടം റോഡിൽ വെള്ളം കയറുന്നത് പതിവാണ്. കുണ്ടും കുഴിയും നിറഞ്ഞ് റോഡിൽ മഴയത്ത് വെള്ളവും നിറയും. എം.സി റോഡില്‍ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ ബദൽ പാതയായി ഇതാണ് ഉപയോഗിക്കുന്നത്.
റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പലതവണ നിവേദനം നൽകിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല. നേരത്തേ, മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ നീക്കം ചെയ്യുന്ന മണ്ണ് കോട്ടയം, ഏറ്റുമാനൂര്‍ നിയോജക മണ്ഡലങ്ങളിലെ വികസനത്തിന് ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നു.
നേരത്തെ, ഈ മണ്ണ് മുപ്പായിപ്പാടം റോഡ് ഉയർത്താൻ ഉപയോഗിക്കണമെന്ന് കാട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ഷീജ അനിലും കലക്ടര്‍ക്ക് കത്ത് നല്കി. തുടർന്ന് അന്നത്തെ കലക്ടറായിരുന്ന വി. വിഘ്നേശ്വരി തുടര്‍നടപടിക്ക് നഗരസഭയോടു നിര്‍ദേശിച്ചെങ്കിലും നഗരസഭ ഒരു നടപടിയും സ്വീകരിച്ചില്ല.
പുതിയ കലക്ടര്‍ എത്തിയപ്പോള്‍ ഇതേ ആവശ്യം ഉന്നയിച്ച് ജൂലൈ 27ന് വീണ്ടും എം.എല്‍.എ കത്ത് നല്കി. ഇതേതുടര്‍ന്ന് വിളിച്ച യോഗത്തില്‍, റിപ്പോര്‍ട്ട് നൽകാന് കോട്ടയം നഗരസഭയോട് കലക്ടര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് നടത്തിയ പരിശോധനയിൽ നഗരസഭ ഉദ്യോഗസ്ഥർ മണ്ണിട്ട് റോഡ് ഉയർത്തണമെന്ന ആവശ്യം തള്ളിയതായി നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
നഗരസഭ അസി. എൻജിനീയര്‍ നൽകിയ റിപ്പോർട്ടിൽ റോഡിന്റെ വശങ്ങളിൽ സംരക്ഷണഭിത്തി കെട്ടിയശേഷം ടാറിങ് നടത്തണമെന്ന ശിപാർശയാണത്രേ നൽകിയത്. മണ്ണടിക്കേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. എന്നാൽ, ശിപാര്‍ശ അസംബന്ധമാണെന്നും അടിയന്തരമായ റോഡ് മണ്ണിട്ട് ഉയര്‍ത്തണമെന്നും നാട്ടുകാർ പറയുന്നു. ഈ ആവശ്യം ഉന്നയിച്ച് കോടിമത ജേണലിസ്റ്റ് ഗാര്ഡന് റെസിഡന്റ്സ് അസോസിയേഷന് കലക്ടർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.