പനക്കച്ചിറയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ കരക്കു

കയറ്റാനുള്ള ശ്രമം

കിണറ്റിൽനിന്ന് രക്ഷിക്കുന്നതിനിടെ കാട്ടുപന്നി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ആക്രമിച്ചു

കോരുത്തോട്: കിണറ്റിൽ വീണ കാട്ടുപന്നിയെ കരക്കു കയറ്റുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ പന്നി ആക്രമിച്ചു.വ്യാഴാഴ്ച രാവിലെ ഒമ്പതോടെ പനക്കച്ചിറയിലായിരുന്നു സംഭവം. സ്വകാര്യ പുരയിടത്തിലെ കിണറ്റിലാണ് പന്നി വീണത്. സ്ഥലത്തെത്തിയ വനം വകുപ്പ് പന്നിയെ കരക്ക് കയറ്റാൻ ഫയർഫോഴ്സിന്റെ സഹായം തേടി.

കാഞ്ഞിരപ്പള്ളിയിൽനിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി കരക്ക് എടുക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വിൻസ് രാജന് പരിക്കേറ്റു. ബി. രാഹുൽ, കെ.എസ്. ഷാരോൺ എന്നിവർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. മൂവരും ചികിത്സ തേടി.

Tags:    
News Summary - While rescuing them from the well, the wild boar attacked the fire force personnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.