സ്റ്റാപ്ലർ പിൻ ഉപേയാഗിച്ച് ചെന്നായുടെ രൂപം തീർത്ത് പത്തൊമ്പതുകാരൻ നടന്നുകയറിയത് റെക്കോഡുകളുടെ പുസ്തകത്തിലേക്ക്. കോട്ടയം കുമാരനല്ലൂർ ഹസീന മൻസിലിൽ മുഹമ്മദ് റാഫി-_ഹസീന ദമ്പതികളുടെ ഇളയ മകനായ ഫഹദ് എം. റാഫിയാണ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിലും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം നേടിയത്. 46 സെൻറിമീറ്റർ നീളവും 34 സെൻറിമീറ്റർ വീതിയും ഉള്ള തെർമോകോളിൽ ഒരാഴ്ചയെടുത്താണ് ചെന്നായുെട തല പൂർത്തിയാക്കിയത്. തെർമോകോളിൽ ഔട്ട്ലൈൻ വരച്ച ശേഷമാണ് സ്റ്റാപ്ലർ പിൻ അടിക്കുന്നത്.
5000ത്തിലേറെ കറുത്ത സ്റ്റാപ്ലർ പിൻ ഇതിന് ഉപയോഗിച്ചു. ടിക് ടോക് താരത്തിെൻറ പടവും ഇത്തരത്തിൽ നിർമിച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് നേരേമ്പാക്കിന് തുടങ്ങിയതാണ് സ്റ്റാപ്ലർ പിൻ കൊണ്ടുള്ള വര. ആവശ്യക്കാർക്ക് പെൻസിൽ ഡ്രോയിങ്, വാൾ ആർട്ട്, കാരിക്കേച്ചർ എന്നിവ ചെയ്തുനൽകാറുമുണ്ട്.
ബംഗളൂരുവിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ് കോളജിലെ ഒന്നാംവർഷ പ്രോജക്ട് ഡിസൈനർ വിദ്യാർഥിയാണ്. ഫർസാന എം. റാഫി, റിസ്വാന എം. റാഫി എന്നിവരാണ് സഹോദരങ്ങൾ. പിതാവ് മുഹമ്മദ് റാഫി ഖത്തറിലാണ്. കഴിഞ്ഞദിവസം കലക്ടർ എം. അഞ്ജന ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.