കോട്ടയം: മദ്യശാലകള്‍ തുറന്നാലും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സംഘടന പ്രതിനിധികളുടെ നേതൃത്വത്തില്‍ സൂചന സമരം നടത്തി. കോട്ടയം ഗാന്ധിസ്ക്വയറില്‍ നടത്തിയ പ്രതിഷേധം അല്‍ കൗസര്‍ ഉലമ കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ഷിഫാര്‍ മൗലവി ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെ ആരാധനാലയങ്ങള്‍ തുറക്കാന്‍ നടപടി സ്വീകരിക്കണം. ആരാധനാലയങ്ങള്‍ തുറന്നുതന്നില്ലെങ്കില്‍ എല്ലാ മതപുരോഹിതന്മാരെ ഉള്‍പ്പെടുത്തി വരുംദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് നീക്കമെന്ന് സംഘടന നേതാക്കൾ പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ല പ്രസിഡൻറ് എം.ബി. അമീന്‍ഷാ അധ്യക്ഷത വഹിച്ചു.
മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം അസീസ് കുമാരനല്ലൂര്‍, എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് യു. നവാസ്, സമസ്ത കേരള സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ഒ.എം. ശരീഫ് ദാരിമി, താഹ മൗലവി (ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ), സാദിഖ് മൗലവി (ഇമാം കൗണ്‍സില്‍), വി.ഒ. അബുസാലി (കോട്ടയം മഹല്ല് കോഓഡിനേഷന്‍), ടിപ്പു മൗലാന (ജമാഅത്ത് കൗണ്‍സില്‍ ദക്ഷിണ മേഖല വൈസ് ചെയര്മാന്) എന്നിവര്‍ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി: കോവിഡ് മാനദണ്ഡം പാലിച്ച് പള്ളികൾ തുറക്കാൻ അനുമതി നൽകണമെന്ന് കാഞ്ഞിരപ്പള്ളി മഹല്ല് ജമാഅത്ത് കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. സമുദായ സൗഹാർദം തകർക്കാൻ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കണം.
ചെയർമാൻ പി.എം. അബ്ദുൽസലാമിെൻറ അധ്യക്ഷതയിൽ കൂടിയ ഓൺലൈൻ യോഗത്തിൽ ജനറൽ സെക്രട്ടറി സി.യു. അബ്ദുൽകരീം, വൈസ് ചെയർമാൻ ടി.എസ്. റഷീദ്, ട്രഷറർ കെ.എ. അബ്ദുൽ അസീസ് പാറത്തോട്, ടി.ഇ. സിദ്ദീഖ്, പി.എസ്. ഹുസൈൻ, ഹബീബ് മുഹമ്മദ് മൗലവി, മുഹമ്മദ് നയാസ്, വി.ടി. അയ്യൂബ് ഖാൻ, നൗഷാദ് വെംബ്ലി, എൻ.കെ. ഇബ്രാഹിംകുട്ടി, ഷഹാസ് പറപ്പള്ളി, സി.എം. മുഹമ്മദ് ഫൈസി, ടി.എം. ഷെഫീഖ്, മുഹമ്മദ് ഫൈസൽ, സഫറുല്ല ഇടക്കുന്നം എന്നിവർ സംസാരിച്ചു.
പൊൻകുന്നം: ആരാധനാലയങ്ങൾ നിബന്ധനകളോടെ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് പൊൻകുന്നം ഫൊറോന സമിതി. വിശ്വാസികൾക്ക് ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫൊറോന വികാരി ജോണി ചെരിപുറം അധ്യക്ഷത വഹിച്ചു. സഹ വികാരി മാത്യു നടയ്ക്കൽ, ഫൊറോന പ്രസിഡൻറ് ബിജു ആലപ്പുരക്കൽ, സെക്രട്ടറി ജിമ്മിച്ചൻ മണ്ഡപത്തിൽ, ട്രഷറർ ടിൻറു വിറകൊടിയനാൽ, യൂനിറ്റ് പ്രസിഡൻറ് സാബു കുരീക്കാട്ട്, ബിജു തോമസ് കിളിരൂപ്പറമ്പിൽ, തങ്കച്ചൻ പുളിക്കൽ എന്നിവർ സംസാരിച്ചു.
മുണ്ടക്കയം: ലോക്ഡൗണിെൻറ ഇളവുകൾ നിയന്ത്രണങ്ങൾ പാലിച്ച് പള്ളികൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പ്രതിഷേധത്തിെൻറ ഭാഗമായി മുണ്ടക്കയത്ത് ടൗൺ ജുമാമസ്ജിദിെൻറ മുന്നിൽ പ്രതിഷേധം നടത്തി. ടൗൺ ചീഫ് ഇമാം റഷീദ് മൗലവി, ദിഫായിൻ പിച്ച്, പി.യു. നിഷാദ്, ഷാനവാസ്, സലിം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.