ഭർതൃവീട്ടിൽ യുവതിയുടെ ദുരൂഹമരണം; അ​ന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന്

വടകര: ദുരൂഹസാഹചര്യത്തിൽ യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ അന്വേഷണം ജില്ല ക്രൈംബ്രാഞ്ച് അ​ന്വേഷിക്കും. അഴിയൂർ ചുങ്കം ബൈത്തുൽ റിസ്വാനയിൽ റഫീഖിന്റെ മകൾ റിസ്വാനയാണ് (22) ഭർത്താവ് ചോറോട് കൈനാട്ടി മുട്ടുങ്ങൽ തൈക്കണ്ടി ഷംനാസിന്റെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. മുറിയിൽ തൂങ്ങിമരിച്ചെന്ന നിലയിൽ ഭർതൃബന്ധുക്കൾ റിസ്വാനയുടെ മൃതദേഹം വടകര സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് റിസ്വാനയുടെ പിതാവും ബന്ധുക്കളും ആശുപത്രിയിൽ എത്തിയത്. ശരീരമാകെ പാടുകളും മൂക്കിൽനിന്ന് രക്തസ്രാവം വരുന്നനിലയിലുമാണ് മൃതദേഹം ഉണ്ടായിരുന്നത്. റിസ്വാന നിരന്തരം ഭർതൃവീട്ടിൽ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയായതായി പിതാവ് നൽകിയ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. പരാതിയെ തുടർന്ന് കേസിന്റെ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയതായി റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസ് പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസിനാണ് അന്വേഷണച്ചുമതല. ചിത്രം റിസ്വാന saji 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.