കുന്ദമംഗലം: അനധികൃതമായി പെട്രോളിയം ഉത്പന്നം സൂക്ഷിച്ച ഗോഡൗണിൽ പരിശോധന. പന്തീർപ്പാടം നൊച്ചിപ്പൊയിൽ റോഡിലുള്ള ഗോഡൗണിലാണ് ചൊവ്വാഴ്ച പൊലീസ് പരിശോധന നടത്തിയത്.
പെട്രോളിയം ഉത്പന്നം ലൈസൻസ് ഇല്ലാതെ അനധികൃതമായി സൂക്ഷിച്ചതിനാണ് പൊലീസ് പരിശോധന നടത്തിയത്. മെഡിക്കൽ കോളജ് എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
റോഡിൽ ടാർ മിക്സ് ചൂടാക്കുന്ന (ഇൻഡസ്ട്രിയൽ ഓയിൽ) ഉത്പന്നമാണ് ഗോഡൗണിൽ സൂക്ഷിച്ചത് എന്ന് ലൈസൻസ് ഉടമ വയനാട് കൽപറ്റ സ്വദേശി ലത്തീഫ് പറഞ്ഞു.
കഴിഞ്ഞ നാല് ദിവസമായിട്ടെ ഉളളൂ ഗോഡൗൺ ആരംഭിച്ചിട്ടുള്ളൂ എന്നും കെ-സ്വിഫ്റ്റ് വഴി ലൈസൻസ് എടുത്തിട്ടുണ്ടെന്നും ഉടമ പറഞ്ഞു.
വാഹനത്തിലും ഗോഡൗണിലുമായി 18000ത്തോളം ലിറ്റർ പെട്രോളിയം ഉത്പന്നം ഉണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പൊലീസ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കുന്ദമംഗലം പൊലീസ് എസ്.എച്ച്.ഒ കിരൺ, എസ്.ഐ നിതിൻ, പ്രൊബേഷൻ എസ്.ഐ ജിബിഷ, ഗ്രേഡ് എസ്.ഐ പ്രദീപ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. സാമ്പിൾ ശേഖരിക്കുന്നതിനായി ഹിന്ദുസ്ഥാൻ പെട്രോളിയം ഉദ്യോഗസ്ഥർ പൊലീസിനെ സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.