ചെത്തുന്നതിനിടെ പനയില്‍ തളര്‍ന്നിരുന്ന തൊഴിലാളി മരിച്ചു

മീനങ്ങാടി: ചെത്തുന്നതിനിടെ പനയില്‍ തളര്‍ന്നിരുന്ന തൊഴിലാളിയെ താഴെയിറക്കി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. സി.സി കള്ളുഷാപ്പിലെ ചെത്തുതൊഴിലാളി നമ്പീശന്‍ കവല കാനാട്ട് സാബു (56) ആണ്​ മരിച്ചത്. സി.സി സ്‌കൂള്‍ റോഡില്‍ സ്വകാര്യ കൃഷിയിടത്തിലെ 60 അടിയോളം ഉയരമുള്ള പന ചെത്തുന്നതിനിടെയാണ് സാബു തളര്‍ന്നുപോയത്. സഹായി പ്രകാശന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് പനയില്‍ സാബുവിനെ തളര്‍ന്നിരിക്കുന്ന അവസ്ഥയില്‍ കണ്ടത്. ബത്തേരിയില്‍നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങള്‍ ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് താഴെയിറക്കിയത്. ആശുപത്രിയില്‍ എത്തുന്നതിനു തൊട്ടുമുമ്പായിരുന്നു മരണം. ശ്രീദേവി അമ്മ മാനന്തവാടി: തോണിച്ചാൽ പീറ്റക്കണ്ടി പരേതനായ ഗോപാലൻ നായരുടെ ഭാര്യ ശ്രീദേവി അമ്മ (85) നിര്യാതയായി. മക്കൾ: പാർവതി, വിജയൻ, രാജൻ, പരേതനായ രാമകൃഷ്ണൻ, സുധ, പി.കെ. ദിനേശൻ (കെ.എസ്.ആർ.ടി.സി ജീവനക്കാരൻ). മരുമക്കൾ: രാമകൃഷ്ണൻ കോഴിക്കോട്, ഗിരിജ, ലളിതാഞ്ജലി, വീണ റാണി, എം.പി. വത്സൻ (എടവക ഗ്രാമ പഞ്ചായത്ത്​ അംഗം). SUNWDD1 Sreedevi amma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.