സിൽവർ ലൈനല്ല, ഇരുണ്ടപാത -മേധ പട്കര്‍

കാസര്‍കോട്: സിൽവർ ലൈനല്ല, ഇരുണ്ടപാതയാണെന്നും സംസ്ഥാന സര്‍ക്കാറിന് പദ്ധതിയെക്കുറിച്ച് വലിയ ധാരണയില്ലെന്നും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍. പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന് പറയുന്നവര്‍ നന്ദിഗ്രാമില്‍നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. കാസർകോട്ട് എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കാസര്‍കോട്ടുനിന്ന് തുടങ്ങുന്ന സിൽവർ ലൈൻ പദ്ധതി തിരുവനന്തപുരത്ത് എത്തില്ലെന്നും അതിനുമുമ്പുതന്നെ ജനങ്ങളത് തടയുമെന്നും അവർ പറഞ്ഞു. പ്രകൃതിയെയും ജീവജാലങ്ങളെയും പരിഗണിക്കാതെ പണവും അധികാരവുമുപയോഗിച്ച് എന്തും ചെയ്യാമെന്നത് അത്ര ശരിയായ കാര്യമല്ല. ഇക്കാര്യം ഇടതുസര്‍ക്കാര്‍ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമഘട്ടത്തെയും സാമ്പത്തിക രംഗത്തെയും ഒരുപോലെ ബാധിക്കുന്നതാണ് ഈ പദ്ധതിയെന്നും അവർ പറഞ്ഞു. പദ്ധതി കാരണം ഭൂമി നഷ്ടപ്പെടുന്ന ഉദുമ കീഴൂരിലെ വീടുകളും മേധ പട്കർ സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.