മുക്കത്ത് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകൾ കോടികൾ തട്ടി മുങ്ങിയതായി പരാതി

മു​ക്കം: മു​ക്ക​ത്ത് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ​ക​ൾ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ​താ​യി പ​രാ​തി. മ​ല​പ്പു​റം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​രാ​ട്ട് കു​റീ​സി​ന്റെ ഉ​ട​മ​​ക​ളും നി​ല​മ്പൂ​ർ സ്വ​ദേ​ശി​ക​ളു​മാ​യ സ​ന്തോ​ഷ്, മു​ബ​ഷി​ർ എ​ന്നി​വ​രാ​ണ് മു​ങ്ങി​യ​ത്. മു​ക്കം സ്വ​ദേ​ശി​യും വ്യാ​പാ​രി​യു​മാ​യ ഇ​ട​പാ​ടു​കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ മു​ക്കം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ അ​ഞ്ചു ജി​ല്ല​ക​ളി​ലെ പ​തി​നാ​ല് ശാ​ഖ​ക​ളി​ൽ നി​ന്നാ​യി 40 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മു​ക്കം ശാ​ഖ​യി​ൽ മാ​ത്രം എ​ണ്ണൂ​റോ​ളം പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യെ​ന്നാ​ണ് ക​ണ​ക്ക്.

ഇ​വ​രി​ൽ നാ​ൽ​പ്പ​തോ​ളം പേ​ർ ഇ​തി​ന​കം പൊലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ വ​ഞ്ച​ന കു​റ്റം ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും

കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്ന മു​റ​ക്ക് കൂ​ടു​ത​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്ന് മു​ക്കം പൊ​ലീ​സ് അ​റി​യി​ച്ചു. ചി​ല്ല​റ വ്യാ​പാ​രി​ക​ളും സാ​ധാ​ര​ണ​ക്കാ​രു​മാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​തി​ൽ ഭൂ​രി​ഭാ​ഗ​വും. ചി​ട്ടി വി​ളി​ച്ച​വ​ർ​ക്ക്, നി​ശ്ചി​ത ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പ​ണം ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന്, ഇ​ട​പാ​ടു​കാ​ർ മു​ക്കം ശാ​ഖ​യി​ൽ തി​ര​ഞ്ഞെ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ ചെ​ക്ക് ന​ൽ​കി.

ചെ​ക്കു​മാ​യി ബാ​ങ്കി​ൽ പോ​യെ​ങ്കി​ലും അ​ക്കൗ​ണ്ടി​ൽ പ​ണ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ഇ​ട​പാ​ടു​കാ​ർ പ​റ​യു​ന്നു. ഇ​തി​നി​ടെ​യാ​ണ്, ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പ​തി​നാ​ല് ശാ​ഖ​ക​ളും അ​ട​ച്ചു പൂ​ട്ടി ഉ​ട​മ​ക​ൾ മു​ങ്ങി​യ​ത്. ഉ​ട​മ​ക​ൾ​ക്കെ​തി​രെ മു​ക്കം ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​രും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ട​പാ​ടു​കാ​രെ ചി​ട്ടി പ​ണം ന​ൽ​കാ​തെ​യും ജീ​വ​ന​ക്കാ​രെ ശ​മ്പ​ളം ന​ൽ​കാ​തെ​യും വ​ഞ്ചി​ച്ചെ​ന്ന് കാ​ണി​ച്ചാ​ണ് ജീ​വ​ന​ക്കാ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

വ്യാ​പാ​രി​ക​ളി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി മു​ങ്ങി​യ പ്ര​തി​ക​ളെ എ​ത്ര​യും പെ​ട്ടെ​ന്ന് പി​ടി​കൂ​ട​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ക്കം യൂ​നി​റ്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Complaint alleges that owners of private financial institutions in Mukkam have embezzled crores and disappeared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.