ന്യൂനപക്ഷങ്ങളുടെ അരക്ഷിതബോധം: ഗവൺമൻെറുകൾ നടപടിയെടുക്കണം -അഖില കേരള വഖഫ് സംരക്ഷണ സമിതി കോഴിക്കോട്: ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളുടെ മേൽ അധിനിവേശം നടത്തി അരാജകത്വം സൃഷ്ടിച്ച് മതേതരാശയത്തെ ഉന്മൂലനം ചെയ്യാൻ ചില സംസ്ഥാന സർക്കാറുകൾ ശ്രമിക്കുന്നത് ഖേദകരമാണെന്ന് അഖിലകേരള വഖഫ് സംരക്ഷണ സമിതി സംസ്ഥാന പ്രവർത്തക സമിതി. 80-20 എന്ന വിഭജനം കാണിച്ച് യു.പി തെരഞ്ഞെടുപ്പിൽ കാട്ടിയ വിഭാഗീയതയുടെ അടവ് ദേശവ്യാപകമാക്കുന്നതിന്റെ ഭാഗമാണിത്. പ്രസിഡന്റ് പി. മാമുക്കോയ ഹാജി അധ്യക്ഷത വഹിച്ചു. പ്രഫ.കെ.എം. മുഹമ്മദ് അബ്ദുൽഖാദർ കാരന്തൂർ, പ്രഫ. എം.എ. പരീത്, കെ.പി. അബ്ദുൽഖാദർ, കെ.പി. ഇസ്മായിൽ മലപ്പുറം, സി.പി. മൻസൂർ, പി.സി. അഹമ്മദ്കുട്ടി ഹാജി പേട്ട, ഹുസൈൻ പാലിയം, മുഹമ്മദ് മുസ്തഫ പെരുമുഖം, അബ്ദുലത്തീഫ് നടുവണ്ണൂർ, ടി.കെ.എ. അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.