'താമരശ്ശേരി താലൂക്ക് ആശുപത്രിയെ താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തണം'

താമരശ്ശേരി: മലയോരമേഖലയിലെ ജനങ്ങളുടെ ആശ്രയമായ താമരശ്ശേരി താലൂക്ക് ആശുപത്രിയെ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തണമെന്ന് സി.പി.ഐ താമരശ്ശേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. വയനാട് വൈത്തിരി ഗവൺമെന്റ് ആശുപത്രിക്കും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ദിനംപ്രതി ആയിരത്തോളം രോഗികൾ ചികിത്സതേടി എത്തുന്നുണ്ട്. താമരശ്ശേരി വ്യാപാരഭവനിൽ നടന്ന ലോക്കൽ സമ്മേളനം സി.പി.ഐ ജില്ല കമ്മിറ്റി അംഗം സി. ബിജു ഉദ്ഘാടനം ചെയ്തു. ജിമ്മി തോമസ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി മുതിർന്ന പാർട്ടി അംഗം വി.കെ. വാസു പതാക ഉയർത്തി. വി. റിജേഷ് കുമാർ, പി. ഉല്ലാസ് കുമാർ, പി.കെ. കണ്ണൻ, എ.എസ്. സുഭീഷ്, ടി.എം. പൗലോസ്, കെ. ദാമോദരൻ, സോമൻ പിലാത്തോട്ടം, എം.പി. രാകേഷ്, കെ. മനോജ് കുമാർ, ഹമീദ് ചേളാരി, സുഭീഷ് പ്ലാപ്പറ്റ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി പി. ഉല്ലാസ് കുമാറിനെയും അസി. സെക്രട്ടറിയായി ജിമ്മി തോമസിനെയും തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.