കെ.ടി ബസാറിനെ നടുക്കി രണ്ടപകടങ്ങൾ

വടകര: ദേശീയപാതയിൽ കെ.ടി ബസാറിനെ നടുക്കി തുടരെ രണ്ട് അപകടങ്ങൾ. ഞായറാഴ്ച രാവിലെ കോൾ ടാക്സി അപകടത്തിൽപെട്ട് വാഹനത്തിലുണ്ടായിരുന്നവർ വലിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉച്ചയോടെയാണ് നാടിനെ നടുക്കിയ രണ്ടാമത്തെ അപകടമുണ്ടായത്. കൊട്ടിയൂർ തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന്റ കാർ ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ കോഴിക്കോട് കാരപ്പറമ്പ് രാഗി നിവാസിൽ രാകേഷ്, ഗിരിജ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. ഇവർ സഞ്ചരിച്ച മഹീന്ദ്ര സൈലോ കാറിൽ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ എല്ലാവർക്കും പരിക്കേറ്റു. വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. ദേശീയപാതയിൽ കൈനാട്ടി മുതൽ നാദാപുരം റോഡ് വരെയുള്ള ഭാഗത്ത് വാഹനങ്ങൾ അമിത വേഗതയിൽ സഞ്ചരിക്കുന്നതാണ് അപകടത്തിനിടയാക്കുന്നത്. ഈ ഭാഗത്ത് നേരത്തെ നിരവധി അപകടങ്ങൾ ഉണ്ടാവുകയും നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുമുണ്ട്. ദേശീയപാതയിൽ അപകട മുന്നറിയിപ്പുകൾ ഒന്നുംതന്നെ ഈ ഭാഗത്ത് സ്ഥാപിച്ചിട്ടില്ല. ചിത്രം ദേശീയപാതയിൽ കെ.ടി ബസാറിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം saji 5 ദേശീയപാതയിൽ ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തിൽ തകർന്ന കോൾ ടാക്സി Saji 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.