ബാലുശ്ശേരി: ബാലുശ്ശേരിയിലെ മുതിർന്ന ബി.ജെ.പി നേതാവായിരുന്ന സി.കെ. ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ബി.ജെ.പി കണ്ണാടിപ്പൊയിൽ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. ആർ.എസ്.എസ് പ്രാന്ത കാര്യകാരി സദസ്യൻ പി. ഗോപാലൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ, മേഖല സെക്രട്ടറിമാരായ എൻ.പി. രാമദാസ്, എം.സി. ശശീന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം രാജേഷ് കായണ്ണ, പൂമഠം രാഘവൻ എന്നിവർ സംസാരിച്ചു. തുടർന്ന് കണ്ണാടിപ്പൊയിലിൽ നടന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. സി.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, ജില്ല സെക്രട്ടറി ഷൈനി ജോഷി, മണ്ഡലം ഭാരവാഹികളായ സി.കെ. പത്മനാഭൻ, ടി. സദാനന്ദൻ, രാജേഷ് പുത്തഞ്ചേരി, കെ.എം. പ്രതാപൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.