കൊയിലാണ്ടിയിൽ മഴക്കാല മുന്നൊരുക്ക യോഗം

കൊയിലാണ്ടി: കാലവർഷത്തിനു മുന്നോടിയായി താലൂക്കിൽ സ്വീകരിക്കേണ്ട മുന്നൊരുക്കം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ഐ.ആർ.എസ് (ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം) ടീമിന്റെ യോഗം ചേർന്നു. ഡെപ്യൂട്ടി കലക്ടർ കെ. ഹിമ അധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥരെയും സേവനങ്ങളെയും കോർത്തിണക്കി പ്രവർത്തനസജ്ജമായിരിക്കാൻ ഡെപ്യൂട്ടി കലക്ടർ നിർദേശം നൽകി. സർക്കാർ വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും ലഭ്യത ഉറപ്പാക്കാൻ കോൺടാക്ട് നമ്പർ അടക്കമുള്ള ഡേറ്റബേസ് തയാറാക്കും. അവശ്യഘട്ടങ്ങളിൽ മണ്ണ് മാറ്റുന്നതിനും മരം മുറിച്ചുമാറ്റുന്നതിനുമായി എക്സ്കവേറ്റർ, ക്രെയിൻ സംവിധാനങ്ങൾ ഉറപ്പുവരുത്തും. വില്ലേജ് ഓഫിസർമാർ അതത് പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ച് ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ നേരത്തെ തയാറാക്കി കൈമാറണം. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണം. അത്യാഹിത ഘട്ടങ്ങളിൽ റെസ്ക്യൂ വളന്റിയേഴ്സിന്റെ പട്ടികയും സജ്ജമാക്കണം. മുഴുവൻ സമയവും കൺട്രോൾറൂം തുറന്നു പ്രവർത്തിക്കും. താലൂക്ക് കൺട്രോൾ റൂം നമ്പർ: 04962623100 ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) റെസ്പോൺസിബിൾ ഓഫിസർ, തഹസിൽദാർ ഇൻസിഡന്റ് കമാൻഡർ, കൊയിലാണ്ടി സി.ഐ ഓപറേഷൻ സെക്ഷൻ ചീഫ്, ജോ. ആർ.ടി.ഒ ലോജിസ്റ്റിക്സ് സെക്ഷൻ ചീഫ് എന്നിവരടങ്ങുന്ന പത്തംഗ ടീമാണ് ഐ.ആർ.എസിന്റേത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.