കോഴിക്കോട്: 'എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും' എന്ന ചിത്രത്തിലൂടെ പുതിയൊരു അമ്മക്കാഴ്ച തന്നെ സൃഷ്ടിച്ച അനുജാത് സിന്ധു വിനയ്‍ലാലിന്റെ 'എനിക്കു ചുറ്റും എന്തെന്തു കാഴ്ചകൾ' ചിത്രപ്രദർശനം ആർട്ട് ഗാലറിയിൽ ആരംഭിച്ചു. ചുറ്റുവട്ടങ്ങളിൽ സ്ഥിര സാന്നിധ്യമായിരിക്കുമ്പോഴും കാണാതെ പോകുന്ന നേർത്ത കാഴ്ചകളിലാണ് 16കാരനായ അനുജാതിന്റെ കുഞ്ഞുവരകൾ ഉടക്കിനിൽക്കുന്നത്. സിവിക് ചന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. പോൾ കല്ലാനോട് അധ്യക്ഷത വഹിച്ചു. ദേവാംഗ് ഗാലറിവാതിൽ തുറന്നു. മേയ് 27ന് പ്രദർശനം സമാപിക്കും. ചിത്രം: vj101: ആർട്ട് ഗാലറിയിൽ ചിത്രങ്ങൾക്കരികിൽ അനുജാത് സിന്ധു വിനയ്‍ലാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.