ഉരുവച്ചാൽ (കണ്ണൂർ): . നീർവേലി 13ാം മൈൽ ഷഹാന മൻസിലിൽ സി.എച്ച്. ഫൈസലിന്റെ മകൻ മുഹമ്മദ് ഫിസാനാണ് (13) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 2.30ഓടെ വീടിന്റെ ഏതാനും മീറ്റർ അകലെയാണ് അപകടം. സമീപത്തെ ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലെത്തിയ ഫിസാൻ സാധനം വാങ്ങാൻ പോയതായിരുന്നു. റോഡരികിലൂടെ നടന്നുപോകവേ, കർണാടകയിൽനിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിസാൻ 20 മിനിറ്റിലധികം റോഡരികിൽ കിടന്നു. പൊലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരിച്ചിരുന്നു. അപകടം നടന്നയുടൻ ബസ് ജീവനക്കാർ ഇറങ്ങിയോടി. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മെരുവമ്പായി യു.പി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. റഫ്ഷീനയാണ് മാതാവ്. സഹോദരിമാർ: ആയിഷ, നിഷ. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെ നീർവേലിയിലെ വീട്ടിലെത്തിച്ച് മെരുവമ്പായി പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. പടം fisan -Subair Uruvachal ഫിസാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.