ബേപ്പൂർ: കേരള മത്സ്യമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 15 ആവശ്യങ്ങൾ ഉന്നയിച്ച് തിങ്കളാഴ്ച നടത്തിയ പണിമുടക്ക് സംസ്ഥാനത്തെ മത്സ്യമേഖലയെ സ്തംഭിപ്പിച്ചു. കടലോര-ഉൾനാടൻ മത്സ്യത്തൊഴിലാളികളും ഫിഷിങ് ബോട്ട് തൊഴിലാളികളും, ചെറുകിട മത്സ്യ വിപണന തൊഴിലാളികളും അനുബന്ധ മേഖലയിലുള്ളവരും പണിമുടക്ക് സമരത്തിൽ പങ്കുചേർന്നു. കേരളത്തിലെ 26 ഫിഷിങ് ഹാർബറുകളും, ലാൻഡിങ് സെന്ററുകളും മീൻമാർക്കറ്റുകളും അടഞ്ഞുകിടന്നു. മീൻപിടിത്തക്കാർക്ക് ഡീസലും മണ്ണെണ്ണയും സബ്‌സിഡി നിരക്കിൽ നൽകുക, മത്സ്യബന്ധന യാനങ്ങളിൽ ഉപയോഗിക്കുന്ന ഡീസലിന് ഏർപ്പെടുത്തിയിരിക്കുന്ന റോഡ് സെസ് പിൻവലിക്കുക, മീൻപിടിത്തക്കാർക്ക് ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, മത്സ്യഫെഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, തീരദേശ നിയന്ത്രണ നിയമം ഭേദഗതി ചെയ്യുക , പുനർഗേഹം പദ്ധതി അനുസരിച്ചുള്ള നിർബന്ധിത കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുകയും നഷ്ടപരിഹാര തുക വർധിപ്പിക്കുകയും ചെയ്യുക, ഉൾനാടൻ ജലാശയവും ജലസമ്പത്തും സംരക്ഷിക്കുന്നതിന് ഡോ. എം.എസ്. സ്വാമിനാഥൻ കമീഷൻ ശിപാർശ നടപ്പാക്കുക, തൊഴിൽരഹിതരായവർക്ക് സാമ്പത്തിക പാക്കേജ് നടപ്പാക്കുക, സംസ്ഥാന സമുദ്രാതിർത്തി 50 നോട്ടിക്കൽ മൈലായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തിയത്. മീൻപിടിത്തമേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിച്ചില്ലെങ്കിൽ കേന്ദ്ര-കേരള സർക്കാറുകൾക്കെതിരെ മത്സ്യമേഖല സംരക്ഷണ സമിതി തുടർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.