സാദരം സതീഷ് കെ. സതീഷിന്...

അരനൂറ്റാണ്ടിന്റെ അരങ്ങെഴുത്തിന് കോഴിക്കോടിന്റെ ആദരം കോഴിക്കോട്: 'രചനയും സംവിധാനവും സതീഷ് കെ. സതീഷ്...' അരനൂറ്റാണ്ടായി കോഴിക്കോടിന്റെ നാടകവഴക്കങ്ങളിൽ കേട്ടും കണ്ടും പരിചയിച്ച അരങ്ങുജീവിതത്തിന് നാടകപ്രവർത്തകരുടെ ആദരം. അരങ്ങെഴുത്തിൽ അരനൂറ്റാണ്ട് പിന്നിട്ട സതീഷ് കെ. സതീഷ് എന്ന എഴുത്തുകാരനെ, സംവിധായകനെ 'നാടകസത്ര'ത്തി​ന്റെ ആഭിമുഖ്യത്തിൽ ടാഗോൾ ഹാളിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ഉദ്ഘാടനം നിർവഹിച്ച പ്രശസ്ത നാടകകൃത്തും നിരൂപകനും എഴുത്തുകാരനുമായ എൻ. ശശിധരൻ സ്നേഹോപഹാരം നൽകി. മലയാള ചെറുകഥയും കവിതയും ലോകനിലവാരത്തെ തൊടുകയും നാം ജീവിക്കുന്ന കാലത്തെ സ്പർശിക്കുകയും ചെയ്തിട്ടും എന്തുകൊണ്ടാണ് നാടകം മാത്രം യഥാതഥമായ ജീവിതത്തെ ആവിഷ്കരിക്കുന്നതിൽ പരാജയപ്പെട്ടതെന്ന് അന്വേഷിക്കണമെന്ന് എൻ. ശശിധരൻ നാടകസമൂഹത്തോട് ആവശ്യപ്പെട്ടു. ഹിറ്റ്ലറുടെ ആത്മകഥയായ മെയ്ൻകാംഫിലെ അവസാനത്തെ അധ്യായത്തിലെ വാക്കുകളാണ് രാഷ്ട്രീയക്കാരിൽനിന്ന് നമ്മൾ കേൾക്കുന്നതെന്ന് അദ്ദേഹം പരിതപിച്ചു. ​ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സിവിക് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സാംകുട്ടി പട്ടംകരി, ശശിനാരായണൻ, സുനിൽ അ​ശോകപുരം, ഗോപാൽ മേനോൻ, ഗിരീഷ് പി.സി. പാലം, വിജയൻ കാരന്തൂർ, സരിത കുക്കു എന്നിവർ സംസാരിച്ചു. സതീഷ് കെ. സതീഷ് മറുപടിപ്രസംഗം നിർവഹിച്ചു. ബിനോയ് വി സ്വാഗതവും എം. പ്രകാശൻ നന്ദിയും പറഞ്ഞു. എം.പി. രാജേഷ് രചിച്ച് സുജിത്ത് സി. സുന്ദരൻ സംവിധാനം ചെയ്ത 'വാക്കറ്റംവികൃതി' എന്ന നാടകം തുടർന്ന് നാടകസത്രം പ്രവർത്തകർ വേദിയിൽ അവതരിപ്പിച്ചു. പടം: vj6: അരങ്ങ് ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട സതീഷ് കെ. സതീഷിന് നാടകസത്രത്തിന്റെ ഉപഹാരം എൻ. ശശിധരൻ നൽകി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.