മാവൂർ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ എളമരം പാലം തുറന്നുകൊടുക്കുന്നതിന് സാക്ഷിയാകാൻ ഇരുജില്ലകളിൽനിന്ന് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. പാലം നിറഞ്ഞൊഴുകിയ ജനങ്ങൾ സംഘാടകരെയടക്കം ഞെട്ടിച്ചു. ആബാലവൃദ്ധം ജനങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ അധികൃതർ കുഴങ്ങി. വൈകീട്ട് 5.30നായിരുന്നു ഉദ്ഘാടനപരിപാടി നിശ്ചയിച്ചിരുന്നത്. നാലുമണിയോടെതന്നെ ജനസാഗരമായി. മാവൂർ ഭാഗത്ത് നാടമുറിച്ച് ഉദ്ഘാടനം ചെയ്ത് മറുകരയിലെ വേദിയിലേക്ക് നീങ്ങുന്നവിധമായിരുന്നു പരിപാടി ക്രമീകരിച്ചത്. നാടമുറിച്ച് ഉദ്ഘാടനം നിർവഹിക്കുന്ന മാവൂർ ഭാഗത്തേക്ക് ആളുകൾക്ക് എത്താൻ പാലത്തിൽ നടന്നുപോകാൻ അനുവദിച്ചിരുന്നു. എന്നാൽ, ഇരുകരയിലും ഉൾക്കൊള്ളാനാവാതെ വന്നപ്പോൾ പാലവും നിറഞ്ഞൊഴുകി. 5.45ഓടെ മന്ത്രി സ്ഥലത്തെത്തിയപ്പോൾ കാലുകുത്താനിടമില്ലാത്തവിധമായിരുന്നു ജനങ്ങൾ. എം.പിമാരെയും എം.എൽ.എമാരെയും മറ്റ് അതിഥികളെയും പാടുപെട്ടാണ് ഉദ്ഘാടനസ്ഥലത്തെത്തിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് പാലത്തിലൂടെ ഘോഷയാത്രയായി നീങ്ങിയപ്പോൾ ചാലിയാറിലെ ജലമൊഴുക്കിനേക്കാൾ നിറഞ്ഞൊഴുകുകയായിരുന്നു പാലം. എളമരത്തൊരുക്കിയ ഉദ്ഘാടനവേദിയും ജനങ്ങളാൽ വീർപ്പുമുട്ടി. സമീപ പറമ്പുകളിലും വീടുകളുടെ മട്ടുപ്പാവിലുമടക്കം ആളുകൾ നിറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞും പാലത്തിലേക്ക് ഒഴുക്ക് നിലച്ചിരുന്നില്ല. രാത്രിയിലും പാലം ജനനിബിഢമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.