കിടങ്ങൂർ: ഒരു വയസ്സും നാലുമാസവും പ്രായമുള്ള പെൺകുഞ്ഞിന് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി ദാരുണാന്ത്യം. കിടങ്ങൂർ സൗത്ത് ഞാറക്കൽ ജയേഷ് - ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യ ജയേഷ് ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ അമ്മ ശരണ്യയുടെ ചെമ്പിളാവിലെ വളർകോട് വീട്ടിൽ വെച്ചായിരുന്നു അപകടം. കുട്ടി വീട്ടിലെ കുളിമുറിയിൽ ബക്കറ്റിൽ വെച്ചിരുന്ന വെള്ളത്തിൽ വീഴുകയായിരുന്നു. സംഭവം നടക്കുമ്പോൾ മാതാവ് ശരണ്യയും മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. എന്നാൽ, കുട്ടി കുളിമുറിയിലേക്ക് പോകുന്നത് ഇവരുടെ ശ്രദ്ധയിൽപെട്ടില്ല. ഏറെനേരം കഴിഞ്ഞിട്ടും കാണാതെ വന്നതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുളിമുറിയിലെ വെള്ളത്തിൽ വീണനിലയിൽ കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് കിടങ്ങൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കിടങ്ങൂർ എൽ.എൽ.എം ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. മെഡിക്കൽ കോളജിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. ആറുവർഷം മുമ്പ് വിവാഹം കഴിഞ്ഞ ശരണ്യ- ജയേഷ് ദമ്പതികൾക്ക് നാലുവർഷത്തിനുശേഷമാണ് പെൺകുഞ്ഞ് ജനിക്കുന്നത്. ജയേഷ് രാമപുരം ബിവറേജസിലെ ജീവനക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.