അപകടഭീഷണി ഉയർത്തി വൻമരം; മുറിച്ചുമാറ്റാൻ നടപടിയില്ല

വടകര: നാദാപുരം റോഡിൽ ദേശീയപാതയോരത്ത് അപകടഭീഷണി ഉയർത്തുന്ന വൻമരം മുറിച്ചുമാറ്റാൻ നടപടിയില്ല. ദേശീയപാത വികസനത്തിന്റ ഭാഗമായി നൂറുകണക്കിന് മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. ഇതോടൊപ്പം മരത്തിന്റെ ഏതാനും ഭാഗങ്ങൾ നീക്കംചെയ്ത് ബാക്കിയാക്കിയതാണ് അപകടം ക്ഷണിച്ചുവരുത്താൻ ഇടയാക്കുന്നത്. മരത്തിന്റെ ചുവട്ടിൽ സ്ഥിതിചെയ്യുന്ന ബസ് സ്റ്റോപ് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ബസ് സ്റ്റോപ്പിന്റെ തൂണുകൾ തകർന്നതിനാൽ ഉള്ളിലേക്കുള്ള പ്രവേശനം തടഞ്ഞിട്ടുണ്ട്. നിരവധി കാൽനടക്കാർ സഞ്ചരിക്കുന്ന ഭാഗത്താണ് മരമുള്ളത്. സമീപത്തെ കെട്ടിടങ്ങൾക്കും മരം ഭീഷണിയായിട്ടുണ്ട്. വികസനത്തിന്റ ഭാഗമായി പൊളിച്ചുമാറ്റി ബാക്കിയായ കടകളാണ് ഇവിടെയുള്ളത്. മരത്തിന്റെ ശിഖരങ്ങളിൽ ഒരുഭാഗം നീക്കിയതിനാൽ മറുഭാഗത്ത് ഭാരം വർധിച്ചതാണ് അപകടഭീതിക്കിടയാക്കുന്നത്. ഇതുസംബന്ധിച്ച് ഒഞ്ചിയം പഞ്ചായത്തിന് പരാതി നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.