വീണ്ടും കുടുങ്ങി സ്വിഫ്​റ്റ്​

കോഴിക്കോട്​: മാവൂർ റോഡ്​ കെ.എസ്​.ആർ.ടി.സി ടെർമിനലിലെ തൂണിനിടയിൽ തുടർച്ചയായി രണ്ടാം ദിവസവും സ്വിഫ്​റ്റ്​ ബസ്​ കുടുങ്ങി. കോഴിക്കോട്ടുനിന്ന്​ രാവിലെ 8.30നുള്ള സെമി സ്ലീപ്പർ എ.സി ബസാണ്​ യാത്ര പുറപ്പെടാൻ നേരം തൂണിനിടയിൽ കുടുങ്ങിയത്​. ഏറെനേരത്തിനുശേഷം വണ്ടി പുറത്തെടുത്തെങ്കിലും ഗ്ലാസിന്​ ​പൊട്ടലുണ്ടായി. നടക്കാവിലെ റീജനൽ വർക് ഷോപ്പിലേക്ക്​ വണ്ടി മാറ്റി. പകരം വാഹനം ബംഗളൂരുവിലേക്ക്​ അയച്ചതായി ഡിപ്പോ അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസം തൂണിനിടയിൽ കുടുങ്ങിയ ബസ്​ മണിക്കൂറുകൾ കഴിഞ്ഞാണ്​ പുറത്തെടുത്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.