കോഴിക്കോട്: വിവരാവകാശപ്രകാരം കോപ്പി ലഭിക്കാൻ ആവശ്യപ്പെട്ട അപേക്ഷകനോട് 755 രൂപ അടക്കാൻ ആവശ്യപ്പെട്ട വില്ലേജ് ഓഫിസറുടെ നടപടി വിവാദത്തിലേക്ക്. വില്ലേജ് ഓഫിസിലെ ബി രജിസ്റ്ററിന്റെ (ബി.ടി.ആർ) മൂന്നുപേജുള്ള കോപ്പികൾക്കാണ് കസബ വില്ലേജ് ഓഫിസർ 755 രൂപ അടക്കാൻ ആവശ്യപ്പെട്ടതെന്നാണ് പരാതി.
വിവരാവകാശ അപേക്ഷ നൽകി 30 ദിവസം കഴിഞ്ഞ ശേഷമാണ് തുക അടക്കാൻ ആവശ്യപ്പെട്ടത്. അപേക്ഷപ്രകാരം വിവരം 30 ദിവസത്തിനകം കൊടുത്തില്ലെങ്കിൽ സൗജന്യമായി കൊടുക്കണം എന്നാണ് ചട്ടം.
കോപ്പി ലഭിക്കാൻ തഹസിൽദാർക്ക് അപ്പീൽ കൊടുത്തിരിക്കയാണ് അപേക്ഷകൻ. തന്റെ കൈവശ സ്ഥലം ഉൾപ്പെട്ട സർവേ നമ്പർ ഭൂമിക്ക് ആരിൽനിന്നൊക്കെ ഭൂനികുതി വാങ്ങുന്നു എന്ന് കാണിക്കുന്ന വില്ലേജ് ഓഫിസിലെ രേഖയാണ് ബി രജിസ്റ്റർ. വിവരാവകാശ നിയമം അനുസരിക്കാത്ത കസബ വില്ലേജ് ഓഫിസർക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കയാണ് അപേക്ഷകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.