മയ്യിൽ: ദേശീയപാത വികസനത്തിനായി മണ്ണെടുക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിനു മുകളിൽ പാറ അടർന്നുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശ് ദബരിയ ജില്ല സ്വദേശിയും ചെക്കിക്കുളത്ത് താമസക്കാരനുമായ മുഹമ്മദ് നൗഷാദ് ആലമാണ് (25) മരിച്ചത്. വെള്ളിയാഴ്ച പുലർച്ച ഒന്നരയോടെ മയ്യിൽ അരിമ്പ്രയിലാണ് അപകടം. രാത്രി വൈകിയും മണ്ണെടുപ്പ് തുടരുന്നതിനിടെ പാറയും മണ്ണുമിടിഞ്ഞ് യന്ത്രത്തിനുമുകളിൽ പതിക്കുകയായിരുന്നു. കുന്നിൻ പ്രദേശത്തിന്റെ അടിഭാഗത്ത് ആഴത്തിൽ മണ്ണെടുത്തതിനാൽ മുകൾഭാഗത്തെ ഉരുളൻകല്ലോടുകൂടിയ മണ്ണ് അടർന്നുവീഴുകയായിരുന്നു. പാറക്കല്ല് കാബിന്റെ മുകളിൽ വീണതിനെത്തുടർന്ന് യന്ത്രം പൂർണമായി തകർന്നു. മയ്യിൽ പൊലീസും തളിപ്പറമ്പിൽനിന്നുള്ള അഗ്നിരക്ഷാസേനയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാറക്കടിയിൽപെട്ട മണ്ണുമാന്തി യന്ത്രത്തിൽനിന്ന് ഡ്രൈവർ നൗഷാദിനെ മൂന്നുമണിക്കൂറോളം പണിപ്പെട്ടാണ് പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.