എക്‌സൈസിന്‍റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വിപുലീകരിക്കണം -മന്ത്രി ഗോവിന്ദന്‍

കോഴിക്കോട്​: എക്‌സൈസ് വകുപ്പിന്‍റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വിപുലീകരിക്കണമെന്നും ഓഫിസുകള്‍ കൂടുതല്‍ ആധുനികവത്കരിക്കണമെന്നും മന്ത്രി എം.വി. ഗോവിന്ദന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉത്തരമേഖല എക്‌സൈസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മയക്കുമരുന്നിന്‍റെ വ്യാപനം തടയേണ്ടത് അനിവാര്യമാണ്. ഇതിനായി വിമുക്തി മിഷനിലൂടെ കൂടുതല്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് എന്‍.എസ്.എസ്, എസ്.പി.സി തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ലഹരിക്കെതിരായ ബോധവത്കരണം ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ആദ്യ വനിത സിവില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ. സജിതയെയും വിമുക്തി ബോധവത്കരണ ക്ലാസുകള്‍ നയിച്ച സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ.കെ. സമീറിനെയും അനുമോദിച്ചു. അഡീഷനല്‍ എക്‌സൈസ് കമീഷണര്‍ രാജീവ്, അസി. എക്‌സൈസ് കമീഷണര്‍ സുരേഷ്, ജോയന്‍റ്​ എക്‌സൈസ് കമീഷണര്‍ രണ്‍ജിത്ത്, ഉത്തരമേഖല എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. എക്‌സൈസ് കമീഷണര്‍ ആനന്ദകൃഷ്ണന്‍ സ്വാഗതവും ഉത്തരമേഖല ജോയന്റ് കമീഷണര്‍ ജി. പ്രദീപ് നന്ദിയും പറഞ്ഞു. പടം.....AB3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.