'മാഹി, മുക്കാളി റെയിൽവേ സ്റ്റേഷനുകളിൽ സൗകര്യം വർധിപ്പിക്കണം'

വടകര: മാഹി റെയിൽവേ സ്റ്റേഷനിൽ മുമ്പ് നിലവിലുണ്ടായിരുന്ന ചരക്ക് ഇറക്കാനുള്ള സൗകര്യം പുനഃസ്ഥാപിക്കണമെന്നും മുക്കാളി റെയിൽവേ സ്റ്റേഷൻ ഹാൾട്ട് സ്റ്റേഷനായി ഉയർത്തണമെന്നും അഴിയൂർ പഞ്ചായത്ത് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി എം.കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പി.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല എന്നിവരെ ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ റീന രയരോത്ത്, പി.കെ. പ്രീത, സാലിം പുനത്തിൽ, സമിതി നേതാക്കളായ എ.കെ. ജലീൽ, പി. അമൽ, കെ.ടി. ദാമോദരൻ, അശോകൻ അനുരൂപം എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.കെ. രാമചന്ദ്രൻ (പ്രസി), സാലിം പുനത്തിൽ (ജന. സെക്ര), രാജേന്ദ്രൻ അനുപമ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. പടം saji 2 അഴിയൂർ പഞ്ചായത്ത് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം ജില്ല സെക്രട്ടറി എം.കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.