പരിസ്ഥിതി ദിനാചരണം

വടകര: പരിസ്ഥിതിദിനത്തിൽ ദേശീയഗ്രന്ഥാലയം മന്തരത്തൂർ നേതൃത്വത്തിൽ നാട്ടുമാവുകളുടെ സംരക്ഷണത്തിനായി 'നടാം നാട്ടുമാവുകൾ' ദീർഘകാല പദ്ധതിക്ക് തുടക്കമായി. മണിയൂരിലെ കർഷകൻ വേന്തൽ നാരായണൻ നാട്ടുമാവിൻതൈ വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കരിമ്പാണ്ടി ശ്രീനിവാസൻ, കെ.എം. ബാലൻ, വി.എം. പ്രമോദ്, മുനീർ, ശ്രീധരൻ പടവഞ്ചേരി എന്നിവർ സംസാരിച്ചു. ചോമ്പാല: തട്ടോളിക്കര യു.പി സ്കൂളിൽ ഔഷധത്തോട്ടം ഉദ്ഘാടനവും ശാസ്ത്ര ക്ലബ് രൂപവത്കരണവും നടന്നു. വിദ്യാരംഗം മുൻ കണ്ണൂർ ജില്ല കോഓഡിനേറ്റർ എം.കെ. വസന്തൻ ഔഷധത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ എം.സി. ഷാജി അധ്യക്ഷത വഹിച്ചു. വി.കെ. റീനാബായ്, ബിജ്മ ബി. മോഹൻ എന്നിവർ സംസാരിച്ചു. കെ.സി. മഹിജ സ്വാഗതവും എം. ആദർശ് നന്ദിയും പറഞ്ഞു. മണിയൂർ: നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ കുറുന്തോടി തുഞ്ചൻസ്മാരക ലൈബ്രറി സംഘടിപ്പിച്ച പരിസ്ഥിതി സെമിനാർ പരിസ്ഥിതിപ്രവർത്തകൻ പ്രഫ. ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എം.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണിയൂർ ഗ്രാമപഞ്ചായത്ത് മെംബർ പി.കെ. ബിന്ദു, റസാഖ് കല്ലേരി, ഒ.കെ. രവീന്ദ്രൻ, സി.വി. ലിഷ എന്നിവർ സംസാരിച്ചു. ടി.പി. രാജീവൻ സ്വാഗതവും സൈദ് കുറുന്തോടി നന്ദിയും പറഞ്ഞു. ചിത്രം കുറുന്തോടി തുഞ്ചൻസ്മാരക ലൈബ്രറിയും നെഹ്റു യുവകേന്ദ്രയും സംഘടിപ്പിച്ച പരിസ്ഥിതിസെമിനാർ പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു Saji 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.