പാചകവാതക ഏജൻസി മാറ്റരുത്; നിവേദനം നൽകി

പാലേരി: ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ കുറ്റ്യാടി ഡിപ്പോയിലെ ഗുണഭോക്താക്കളെ ഉള്ള്യേരി ഡിപ്പോയിലേക്ക് മാറ്റിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നിവേദനം നൽകി. ചങ്ങരോത്ത് പഞ്ചായത്തിലെ 600ഓളം ഗുണഭോക്താക്കളെയാണ് മാറ്റിയത്. ഓരോ ഗുണഭോക്താവും ഇപ്പോൾ 90 രൂപ അധികം നൽകണം. ഉപഭോക്താക്കളെ വഞ്ചിക്കുന്ന നിലപാടാണ് കമ്പനി സ്വീകരിച്ചതെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. വെൽഫെയർ പാർട്ടി നേതാക്കളായ വി.എം. മൊയ്തു, എം.കെ. ഖാസിം, എം.എം. ജഅഫർ, വി.എം. നൗഫൽ എന്നിവരാണ് നിവേദകസംഘത്തിൽ ഉണ്ടായിരുന്നത്. തീരുമാനം മാറ്റിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. ഉചിതമായി നടപടി കൈക്കൊള്ളുമെന്ന് മാനേജർ നേതാക്കൾക്ക് ഉറപ്പുനൽകി. Photo: വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതരുമായി ചർച്ച നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.