കുടിവെള്ള ടാപ്പ് പൊട്ടി ഉപയോഗശൂന്യമായി

പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പന്തിരിക്കര മാർക്കറ്റ് പരിസരത്ത് സ്ഥാപിച്ച കുടിവെള്ള ടാപ്പിന്റെ അടിഭാഗം പൊട്ടി ഉപയോഗശൂന്യമായി. വിവിധ ആവശ്യങ്ങൾക്കുവേണ്ടി പന്തിരിക്കരയിലെത്തുന്ന നാട്ടുകാരും ടൗണിലെ കച്ചവടക്കാരും ദിനംപ്രതി ഉപയോഗിക്കുന്ന കുടിവെള്ള ടാപ്പാണിത്. നിരവധി തവണ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിച്ചിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പൊട്ടിയ ടാപ്പ് ഉടൻ നന്നാക്കി കുടിവെള്ളം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടത്. Photo: പന്തിരിക്കര ടൗണിൽ പൊട്ടിയ ടാപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.