സാംബവ കോളനിയിലെ മൂന്നു​ പെൺകുട്ടികളുടെ പഠനച്ചെലവ്​ വിമൻ ജസ്റ്റിസ് ഏറ്റെടുത്തു

കോഴിക്കോട്​: പേരാമ്പ്ര സാംബവ കോളനിയിലെ മൂന്നു പെൺകുട്ടികളുടെ പ്ലസ് ടു പഠനച്ചെലവ്​ വിമൻ ജസ്റ്റിസ് ഏറ്റെടുക്കുന്നതായി സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് അറിയിച്ചു. 33 വർഷമായി ജാതിവിവേചനം അനുഭവിക്കുന്ന പേരാമ്പ്ര വെൽഫെയർ എൽ.പി സ്കൂൾ വിമൻ ജസ്റ്റിസ് നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ കക്കോടി, സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, ജില്ല നേതാക്കളായ അനില, ഷമീറ, റൈഹാന, മണ്ഡലം നേതാക്കളായ ഷൈമ, ഷംന, ചങ്ങരോത്ത് പഞ്ചായത്ത് മെംബർ ഫാത്തിമ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.