നീലേശ്വരം: വേദനയില്ലാതെ അലീഷക്ക് കളിച്ചുപഠിച്ചു വളരാൻ സുമനസ്സുകളുടെ കാരുണ്യം വേണം. വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ നിർധന കുടുംബത്തിലെ ആന്റണി-സജിനി ദമ്പതികളാണ് ഏകമകളായ അലീഷക്ക് (ആറ്) വേണ്ടി സഹായം തേടുന്നത്. അപൂർവ രോഗം വേട്ടയാടുമ്പോഴും അംഗൻവാടിയിൽ അവൾ കളിചിരിയുടെ ലോകത്താണ്. നാലുവർഷമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സതേടുന്നുണ്ട്. ജനിച്ച് ആറു മാസം പ്രായമാകുമ്പോഴാണ് അപൂർവ രോഗം പിടികൂടുന്നത്. വിട്ടുമാറാത്ത പനിയായിരുന്നു രോഗലക്ഷണം. പനിക്കൊപ്പം ശരീരത്തിൽ കുമിളകൾ കൂടി കണ്ടുതുടങ്ങിയതോടെ ആദ്യം വെള്ളരിക്കുണ്ടിലും പിന്നീട് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും ചികിത്സ തേടി. അസുഖം മാറാത്തതിനാൻ മംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റി. അവിടെനിന്നാണ് അലീഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റുന്നത്. പനിക്കുമ്പോൾ ശരീരം തടിച്ചുവീർക്കുന്ന അപൂർവ രോഗമാണിത്. ഇതുവരെ 10 ലക്ഷം രൂപ ചികിത്സക്കായി ചെലവഴിച്ചു. ആനമഞ്ഞളിലെ കാലാവസ്ഥയിൽ അലീഷ തണുത്തുവിറക്കുന്നതിനാൽ ഇപ്പോൾ ഭീമനടി പ്ലാച്ചിക്കരയിൽ വാടകവീട് തരപ്പെടുത്തിയാണ് കുട്ടിയെ പരിചരിക്കുന്നത്. മാസത്തിൽ ഒരു തവണയാണ് ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടത്. ഒരു ഇൻജക്ഷന് 17000 രൂപയാണ് ചെലവ്. യാത്രാചെലവും മറ്റും കൂടി 20,000 രൂപയോളം ഓരോ മാസം ഈ നിർധന കുടുംബം കണ്ടെത്തണം. ചികിത്സക്കായി പണം സ്വരൂപിക്കുന്നതിന് ചികിത്സ സഹായ കമ്മിറ്റി എസ്.ബി.ഐയുടെ വെള്ളരിക്കുണ്ട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. Ac/No: 00000041163788589 IFSC SBIN 0071104 UPI ID 9745076909@SBI.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.