ബൈക്കിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു

കുമ്പള: ബൈക്കിടിച്ച് തലക്ക് ഗുരുതര പരിക്കേറ്റ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുമ്പള കുണ്ടങ്കരടുക്കയിലെ പരേതനായ സുബ്ബഷെട്ടി കുഞ്ഞമ്മ​ൻെറ മകളും പരേതനായ ബാബുവി​ൻെറ ഭാര്യയുമായ ചന്ദ്രാവതിയാണ് (70) മരിച്ചത്. ഈ മാസം 13ന് രാവിലെ നായിക്കാപ്പില്‍ ഒരു ക്ഷേത്രത്തില്‍ നാഗരപഞ്ചമി ദര്‍ശനം നടത്തി വീട്ടിലേക്ക് മടങ്ങുമ്പോൾ നായിക്കപ്പ് മൈല്‍കല്ലില്‍ അമിത വേഗത്തില്‍ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തല റോഡിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.