സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി 'മീറ്റ് ദ മിനിസ്​റ്റർ' ഇന്ന്

സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി 'മീറ്റ് ദ മിനിസ്​റ്റർ' ഇന്ന് മന്ത്രി പി. രാജീവ് നേതൃത്വം നൽകും കോഴിക്കോട്​: ജില്ലയിൽ സംരംഭങ്ങൾ നടത്തുന്നവരുടെയും പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്നങ്ങളും കേൾക്കുന്നതിന് വ്യവസായ വാണിജ്യവകുപ്പ് ആവിഷ്കരിച്ച 'മീറ്റ് ദ മിനിസ്​റ്റർ' പരിപാടി വ്യവസായ മന്ത്രി പി. രാജീവി​ൻെറ നേതൃത്വത്തിൽ ചൊവ്വാഴ്​ച കലക്ടറേറ്റിൽ നടക്കും. രാവിലെ 10 മുതൽ ഒരുമണി വരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് പരിപാടി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വ്യവസായ വാണിജ്യ ഡയറക്ടർ, ജില്ല കലക്ടർ എന്നിവരും മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ലീഗൽ മെട്രോളജി, മൈനിങ്​ ആൻഡ്​ ജിയോളജി, അഗ്നിശമനസേന തുടങ്ങി അനുബന്ധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥരും പങ്കെടുക്കും. തുടർന്ന് ജില്ലയിലെ എം.എൽ.എമാരുമായും വ്യവസായികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.'മീറ്റ് ദ മിനിസ്​റ്റർ' പരിപാടിയിൽ പരിഗണിക്കുന്നതിനായി ജില്ലയിലെ സംരംഭകരിൽനിന്ന്​ ജില്ല വ്യവസായകേന്ദ്രം മുഖേന നേരത്തെ പരാതികളും നിർദേശങ്ങളും ക്ഷണിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.