ഭാരവാഹികളുടെ സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്ന്​ വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴി​േക്കാട്​: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിയായിരുന്ന കെ. സേതുമാധവൻ, ജില്ല പ്രസിഡൻറ്​​ സി.ജെ. ടെന്നീസൺ, ജില്ല സെക്രട്ടറി കെ.പി. അബ്​ദുൽ റസാഖ്​, നോർത്ത് നിയോജക മണ്ഡലം പ്രസിഡൻറ്​​ എ.കെ. മൻസൂർ എന്നിവർക്കെതിരെ ഒക്​ടോബർ 11ന്​ ജില്ല പ്രസിഡൻറ്​ ടി. നസിറുദ്ദീൻ എടുത്ത അച്ചടക്ക നടപടി പിൻവലിച്ചിട്ടില്ലെന്ന്​ ജില്ല സെക്ര​േട്ടറിയറ്റ്​ യോഗം അറിയിച്ചു. സസ്പെൻഷൻ പിൻവലിച്ചുകൊണ്ട് പുറത്താക്കപ്പെട്ടവർ സൃഷ്​ടിച്ച വാർത്ത അടിസ്ഥാനരഹിതവും സംഘടനക്കകത്ത് ആശയക്കുഴപ്പം സൃഷ്​ടിക്കാനുമാണ്​. പ്രസിഡൻറ്​ ടി. നസിറുദ്ദീൻ അധ്യക്ഷത വഹിച്ചു. ട്രഷറർ എ.വി.എം. കബീർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ്​ പ്രസിഡൻറുമാരായ എം. അബ്​ദുൽ സലാം, അഷ്റഫ് മൂത്തേടത്ത് സെക്രട്ടറിമാരായ ഏറഞ്ഞ് ഇക്ബാൽ, കെ.എം. ഹനീഫ, എം.കെ. ഗംഗാധരൻ നായർ, വി. ഇബ്രാഹിം ഹാജി, കെ.പി. മൊയ്തീൻകോയ ഹാജി, ടി.എം. ബാലൻ, ഭാസ്കരൻ അലങ്കാര, പി.കെ. ബാപ്പു ഹാജി, റഫീഖ് മാളിക, ജില്ല സെക്ര​േട്ടറിയേറ്റ് മെംബർ പി. അബ്​ദുൽ അസീസ്, യൂത്ത് വിങ്​ ജില്ല പ്രസിഡൻറ്​ മനാഫ് കാപ്പാട്, ജനറൽ സെക്രട്ടറി സലീം രാമനാട്ടുകര എന്നിവർ സംസാരിച്ചു. വൈസ്​ പ്രസിഡൻറ്​ എം. ഷാഹുൽ ഹമീദ് സ്വാഗതവും ജില്ല സെക്രട്ടറി വി. സുനിൽകുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.