സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ കർഷകർ പുറത്താക്കും -ഹനൻ മുള്ള

കണ്ണൂർ: അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി സർക്കാറുകളെ കർഷകർ പുറത്താക്കുമെന്ന്​ സംയുക്ത കർഷകമോർച്ച കോഓഡിനേഷൻ സെക്രട്ടറി ഹനൻ മുള്ള. കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയെയും പാകിസ്​താനെയും നേരിടുന്നതുപോലെയാണ് മോദി സർക്കാർ കർഷകസമരത്തെ നേരിടുന്നത്. പാർലമൻെറിൽ വിഷയം ചർച്ചചെയ്യാൻ തയാറാകുന്നില്ല. മാധ്യമങ്ങളോട് ഈ വിഷയം സംസാരിക്കുന്നതിനു പകരം ടി.വിയിലൂടെയും റേഡിയോവിലൂടെയും മൻ കി ബാത്ത് നടത്തുകയാണ് അദ്ദേഹം. സ്വാതന്ത്ര്യത്തിന് മുമ്പും അതിനുശേഷവും കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നാണ് ഇപ്പോൾ നടക്കുന്ന കർഷക സമരം. സമരത്തി​ൻെറ ഒന്നാം വാർഷികമായ നവംബർ 26ന് ആറ് സംസ്ഥാനങ്ങളിലെ കർഷകർ ഡൽഹിയിലേക്ക് മാർച്ചു നടത്തും. കർഷക സമരം പരിഹരിക്കേണ്ടത് പാർലമൻെററി ജനാധിപത്യത്തിലൂടെയാണ്, അല്ലാതെ ജുഡീഷ്യറിയിലൂടെയല്ല. ജനാധിപത്യപരമായി സമരം ചെയ്യുന്ന കർഷകരെ കൊന്നൊടുക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. ഇതുവരെ 400 കർഷകർ കൊല്ലപ്പെട്ടു. 6000 രൂപ കർഷകർക്ക് പ്രതിമാസം നൽകുന്നുവെന്ന് പറയുന്ന മോദി സർക്കാർ ഇന്ധനത്തിനും പാചകവാതകത്തിനും വില കൂട്ടി 15000 രൂപയുടെ അധിക ബാധ്യത കർഷകർക്കുമേൽ അടിച്ചേൽപിക്കുകയാണെനും കർഷകരെ സംരക്ഷിക്കുന്നുവെന്ന് നുണ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ പനോളി, എം. പ്രകാശൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.