വിദ്വേഷ പ്രചാരകർക്കെതിരെ നടപടി വേണം

അത്തോളി: വർഗീയ അജണ്ടകൾ നടപ്പാക്കാൻ നുണപ്രചാരണം നടത്തി വിദ്വേഷം സൃഷ്​ടിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് വിസ്ഡം ജില്ല സമിതി സംഘടിപ്പിച്ച വിചാരവേദി ആവശ്യപ്പെട്ടു. 'വെറുപ്പിനെതിരെ സൗഹൃദകേരളം' സന്ദേശ പ്രചാരണത്തി​ൻെറ ഭാഗമായാണ് പരിപാടി നടത്തിയത്. സംസ്ഥാന വൈസ് പ്രസിഡൻറ്​ അബൂബക്കർ സലഫി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ഉമ്മർ അത്തോളി അധ്യക്ഷത വഹിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹ്ബൂബ് ഏരിയതല സന്ദേശ പ്രചാരണം ഉദ്‌ഘാടനം ചെയ്തു. അബ്​ദുറഷീദ്‌ കുട്ടമ്പൂർ, എ.പി. മുനവ്വർ സ്വലാഹി, പി.യു. സുഹൈൽ, അബ്​ദുറസാക്ക് അത്തോളി, അഷ്റഫ് കല്ലായി, പി.സി. ജംസീർ, റഷീദ് അത്തോളി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.