എം.എസ്‌.എഫ്‌ കൺവെൻഷൻ

ഓമശ്ശേരി: പത്താം തരം പരീക്ഷയിൽ വിജയിച്ച്‌ ഉപരിപഠനത്തിന്‌ യോഗ്യത നേടിയ മുഴുവൻ വിദ്യാർഥികൾക്കും പഠിക്കാനുള്ള അവസരമൊരുക്കാൻ സർക്കാർ തയാറാവണമെന്നും വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കരുതെന്നും അമ്പലക്കണ്ടി ടൗൺ എം.എസ്‌.എഫ്‌ കൺവെൻഷൻ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത്‌ വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. യു.പി. സാഹിർ അധ്യക്ഷത വഹിച്ചു. അബു മൗലവി അമ്പലക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. അജാസ്‌ മഖ്ബൂൽ കൊളത്തക്കര റിട്ടേണിങ്​ ഓഫിസറായിരുന്നു. പി. സുൽഫീക്കർ അമ്പലക്കണ്ടി, ഡോ. കെ. സൈനുദ്ദീൻ, പി.പി. നൗഫൽ, കബീർ വെണ്ണക്കോട്‌, നജീൽ നെരോത്ത്‌, യു.കെ. ഷാഹിദ്‌, അൻസാർ ഇബ്നു, അലി ജാറംകണ്ടി എന്നിവർ സംസാരിച്ചു. മുസ്‌ലിം ലീഗ്‌ നേതാക്കളായിരുന്ന സി. മോയിൻ കുട്ടി, പി.പി. സൈദ്‌ ഹാജി, കെ.സി. മാമു മാസ്​റ്റർ എന്നിവരെ അനുസ്മരിക്കുകയും പ്രാർഥന നടത്തുകയും ചെയ്തു. കെ. മുഹമ്മദ്‌ റിസ്‌വാൻ സ്വാഗതവും സി.വി. അൽഫജർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.