ഇന്ധനവില വർധന: പ്രകടനവും പ്രതിഷേധസംഗമവും

നടുവണ്ണൂർ: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഇന്ധനവില വർധനവിനെതിരെയും പഞ്ചായത്ത് മുസ്​ലിംലീഗ് പ്രതിഷേധപ്രകടനവും സംഗമവും നടത്തി. ഷാഹുൽ ഹമീദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. ടി. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. പി. ലത്തീഫ് മാസ്​റ്റർ മുഖ്യപ്രഭാഷണം നടത്തി. എം.കെ. പരിത്, എം.കെ. ജലീൽ, കേയക്കണ്ടി അബ്​ദുല്ല, പറമ്പത്ത് കാദർ, മണോളി ഇബ്രാഹിം, സിറാജ് നടുവണ്ണൂർ, സുഹാജ് നടുവണ്ണൂർ, പി.കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു. അഷറഫ് പുതിയപുറം സ്വാഗതവും ആബിദ് വി.കെ. കടവ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.