കടലിൽ വീണ പന്തെടുക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

പഴയങ്ങാടി: പുതിയങ്ങാടി ബീച്ച് റോഡിൽ പന്തുകളിക്കിടെ കടലിൽ പതിച്ച കാൽപന്തെടുക്കാനിറങ്ങിയ യുവാവ് ചുഴിയിലകപ്പെട്ട് മുങ്ങിമരിച്ചു. പുതിയങ്ങാടി ബീച്ച് റോഡിലെ കളത്തിൽ അർഷിഖാണ്​ (23) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. അപകടത്തിൽപെട്ട അർഷിഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുതിയങ്ങാടി ബീച്ച് റോഡിലെ മുഹമ്മദ് ശാഫി-കളത്തിൽ ആയിഷ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ആഷിഖ്, റാശിദ്, അർഷാദ്. അർഷിഖിനെ രക്ഷിക്കാൻ കടലിലിറങ്ങിയ സുഹൃത്ത് സി.എച്ച്. സുനൈദിന്​ (22) പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.