പ്രതിഷേധ സംഗമം

മേപ്പയൂർ: പെട്രോളിന് അധികനികുതി വേണ്ടെന്നുവെക്കാൻ കേരളത്തിലെ ഇടതുസർക്കാർ തയാറാവണമെന്ന് മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ്‌. ഇന്ധനനികുതി കുറക്കുക, കേന്ദ്ര-കേരള സർക്കാറുകളുടെ ജനദ്രോഹനടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മേപ്പയൂർ പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.കെ. അബ്​ദുറഹിമാൻ അധ്യക്ഷത വഹിച്ചു. എം.എം. അഷറഫ്, അൻവർ കുന്നങ്ങാത്ത്, കെ.എം.എ. അസീസ്, മുജീബ് കോമത്ത്, കെ. ലബീബ് അഷറഫ്, കെ.പി. ഇബ്രാഹീം എന്നിവർ സംസാരിച്ചു. ഫോട്ടോ: ഇന്ധനവില വർധന​ക്കെതിരെ മേപ്പയൂർ പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി നടത്തിയ ജില്ല സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.