ജാഗ്രത സമിതി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നു

കൊടിയത്തൂർ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പഞ്ചായത്തുതല ജാഗ്രത സമിതി കൂടുതൽ പ്രാവർത്തികമാക്കാൻ തീരുമാനിച്ചു. പഞ്ചായത്തിലെ ഓരോ വാർഡിലും മെംബർ ചെയർമാനും അംഗൻവാടി അധ്യാപിക കൺവീനറും വാർഡിലെ സാമൂഹിക പ്രവർത്തകർ അംഗങ്ങളുമായ സമിതി രൂപവത്​കരിച്ചു കഴിഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും നേരിട്ട് സമിതിയിൽ പരാതി അറിയിക്കുകയോ, അംഗൻവാടിയിൽ സ്ഥാപിച്ച പരാതിപ്പെട്ടിയിൽ പരാതി നിക്ഷേപിക്കുകയോ ചെയ്യാം. വാർഡുതല സമിതിക്ക് പരിഹാരം കാണാൻ സാധിക്കുന്ന പരാതി അവിടെ വെച്ചും അല്ലാത്തത്​ പഞ്ചായത്ത് പ്രസിഡൻറ്​​, പൊലീസ്​, വക്കീൽ, മെഡിക്കൽ ഓഫിസർ, സൂപ്പർവൈസർ എന്നിവർ ഉൾപ്പെട്ട പഞ്ചായത്തുതല സമിതിയും പരിഹാരം കാണും. പഞ്ചായത്തുതല ജാഗ്രത സമിതി ശാക്തീകരണ കാമ്പയിൻ പഞ്ചായത്ത് പ്രസിഡൻറ്​​ ശംലൂലത്ത് ഉദ്​ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.ടി. റിയാസ് അധ്യക്ഷത വഹിച്ചു. മുക്കം ജനമൈത്രി സബ് ഇൻസ്‌പെക്ടർ അസൈൻ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. എം.എ. ഫാത്തിമ റജ, ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്, ടി.കെ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.