കോഴിക്കോട്: ഇന്ധന വിലവർധനവിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയത്തിനെതിരെ കുറ്റിച്ചിറ മേഖല മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ജില്ല ലീഗ് ഉപാധ്യക്ഷൻ കെ. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. മേഖല മുസ്ലിം ലീഗ് പ്രസിഡൻറ് സി.പി. ഉസ്മാൻ കോയ അധ്യക്ഷത വഹിച്ചു. പി.ടി. മുഹാജീർ, പി.പി. അനസ് എന്നിവർ സംസാരിച്ചു. പി.എം. ഇഖ്ബാൽ സ്വാഗതവും കെ.എം. റാഷിദ് അഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.