സ്​ത്രീകൾക്കെതിരായ ആക്രമണം: നിയമവ്യവസ്​ഥ ശക്തമാക്കണം

കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ആക്രമങ്ങൾക്കെതിരെ ശക്തമായ നിയമവ്യവസ്​ഥയുണ്ടാക്കിക്കൊണ്ടുവരണമെന്ന്​ വര്‍ക്കിങ് വിമന്‍സ് ഫോറം(എ.ഐ.ടി.യു.സി.) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഇപ്പോഴുള്ള നിയമത്തിലെ പഴുതുകൾ വഴി കുറ്റവാളികള്‍ രക്ഷപ്പെടുന്നുണ്ട്. ഇതൊഴിവാക്കാന്‍ അനിവാര്യമായ മാറ്റമാണുണ്ടാവേണ്ടത്​്​. വര്‍ക്കിങ് വിമന്‍സ് ഫോറം സംസ്ഥാന പ്രസിഡൻറ്​ സുഗൈദ കുമാരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ കെ.പി. ധന്യ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. സ്വര്‍ണലത, എ.ഐ.ടി.യു.സി. ജില്ല സെക്രട്ടറി പി.കെ. നാസർ, സംഘടന പ്രതിനിധികളായ സജീന്ദ്രൻ, സജിത പൂക്കാടൻ, ബേബി മോഹന്‍, എ.കെ. സുജാത, അര്‍ജുന്‍ എസ്. ധർ, ഗിരിജ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.