വഖഫ്​ നിയമനം: തീരുമാനം മാറ്റണം -സമസ്ത ഇസ്​ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

കോഴിക്കോട്: വഖഫ്​ ബോര്‍ഡ് ജീവനക്കാരുടെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം മുസ്‌ലിം സമുദായത്തെ ദോഷകരമായി ബാധിക്കുന്നതിനാല്‍ പുനഃപരിശോധിക്കണമെന്ന് സമസ്ത ഇസ്​ലാം മതവിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതിയോഗം ആവശ്യപ്പെട്ടു. രാജ്യത്ത് ഒരു സംസ്ഥാനത്തും വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിട്ട സാഹചര്യം ഇല്ലെന്നിരിക്കെ കേരള സര്‍ക്കാര്‍ തീരുമാനം സമുദായ താൽപര്യത്തിന് വിരുദ്ധവും വേദനജനകവുമാണ്. ദേവസ്വം ബോര്‍ഡ് നിയമനത്തിന് റിക്രൂട്ട്‌മൻെറ്​ ബോര്‍ഡ് രൂപവത്​കരിക്കുകയും വഖഫ്​ ബോര്‍ഡ് നിയമനം പി.എസ്.സിക്കുവിടുകയും ചെയ്യുന്നത് ഇരട്ട നീതിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. വണ്ണപുറം കാലയാനി നൂറുല്‍ ഹുദാ മദ്റസക്ക്​ അംഗീകാരം നല്‍കിയതോടെ ബോര്‍ഡി​ൻെറ അംഗീകൃത മദ്റസകളുടെ എണ്ണം 10,443 ആയി. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ്​ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്​ദുല്ല മുസ്​ലിയാര്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്​ലിയാര്‍, പി.പി. ഉമ്മര്‍ മുസ്​ലിയാര്‍ കൊയ്യോട്, കെ.ടി. ഹംസ മുസ്​ലിയാര്‍, കെ. മോയിന്‍ കുട്ടി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.