ഫണ്ട് പാഴായത് എം.എൽ.എയുടെ അനാസ്ഥ കാരണമെന്ന്

നാദാപുരം: മേഖലയിലെ ആദിവാസികളുടെ പ്രധാന സഞ്ചാര മാർഗവും മലയോര വികസനത്തിന് ആക്കം കൂട്ടുന്നതുമായ കണ്ടി വാതുക്കൽ - ചിറ്റാരി റോഡി​‍ൻെറ ഫണ്ട് ലാപ്സായത് സ്ഥലം എം.എൽ.എയുടെയും സർക്കാറി​ൻെറയും പിടിപ്പുകേടി​‍ൻെറ ഫലമാണെന്ന് നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഹമ്മദ് പുന്നക്കൽ പറഞ്ഞു. 2016ൽ യു.ഡി.എഫ് ഭരണകാലത്ത് അനുവദിച്ച രണ്ടേമുക്കാൽ കോടി രൂപയിൽ 1. 24 കോടി പാഴായതി​ൻെറ ഉത്തരവാദിത്തത്തിൽനിന്ന് എം.എൽ.എക്ക് ഒഴിഞ്ഞു മാറാനാവില്ല. നാദാപുരം മേഖലയിലെ പല വികസന പദ്ധതികളും എം.എൽ.എയുടെ അനാസ്ഥ കാരണം നഷ്​ടമാവുകയാണെന്നും നാടി​‍ൻെറ വികസനകാര്യത്തിൽ കുറച്ചുകൂടി ജാഗ്രത പുലർത്താൻ എം.എൽ.എ തയാറാവണമെന്നും പുന്നക്കൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.