മുഹമ്മദ് യമീ​‍െൻറ മരണം നാടി​െൻറ നൊമ്പരമായി

മുഹമ്മദ് യമീ​‍ൻെറ മരണം നാടി​ൻെറ നൊമ്പരമായി നരിക്കുനി: മുഹമ്മദ് യമീ​ൻെറ മരണം വീര്യമ്പ്രം ഗ്രാമത്തി​​​​​ൻെറ നൊമ്പരമായി. വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മാതാവി​​​​​ൻെറയും സഹോദരിയുടെയും കൂടെ വീട്ടിലേക്ക് മടങ്ങിയ രണ്ടര വയസ്സുകാര​​​​​ൻെറ ദാരുണമരണമാണ് നാടി​​​​​ൻെറ വിലാപമായത്. അയൽവീട്ടിലെ വിവാഹം കഴിഞ്ഞ ശേഷമുള്ള സൽക്കാരത്തിന് പോകാൻ രണ്ടര വയസ്സുകാരൻ ഉമ്മയുടെ മുന്നിൽ പിടിവാശി കാണിച്ചപ്പോൾ കൊണ്ടുപോവാതിരിക്കാൻ ആ ഉമ്മയുടെ മനസ്സ് അനുവദിച്ചില്ല. അങ്ങനെ മാതാവ് സനയുടെയും സഹോദരി ഇസ ഫാത്തിമയുടെയും കൂടെ മുഹമ്മദ് യമീനും സൽക്കാരത്തിന് പോവുകയായിരുന്നു. യമീനടക്കം പതിനൊന്ന് പേർക്കാണ് ഭക്ഷണം കഴിച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്. ഛർദിയും വയറിളക്കവും അനുഭവപ്പെട്ട മുഹമ്മദ് യമീനെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ശനിയാഴ്ച വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. വിദേശത്തുള്ള പിതാവ് അക്ബർ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിരിക്കുകയാണ്. കനത്ത മഴയിലും കണ്ണീർ തോരാതെ ജനം മുഹമ്മദ് യമീൻെറ വീട്ടിലേക്ക് ഒഴുകുകയാണ്. ഉറ്റവരെയും ഉടയവരെയും ആശ്വസിപ്പിക്കാൻ പാടുപെടുകയാണ് അവിടെ എത്തുന്നവർ. മുൻമന്ത്രിയും കൊടുവള്ളി എം.എൽ.എയുമായ എം.കെ. മുനീർ നരിക്കുനി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി മെഡിക്കൽ ഓഫിസറും മറ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡൻറുമായി കൂടിയാലോചിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.