റോഡുകൾ അറ്റകുറ്റ പണി നടത്തി ഗതാഗത യോഗ്യമാക്കണം

കൊടുവള്ളി: കൊടുവള്ളിയിലെ റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന്​ എസ്​.ഡി.പി.ഐ കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി ദേശീയപാത 766ൽ കുഴിയെടുത്ത സ്ഥലങ്ങളിൽ റോഡുകൾ തകർന്നതുകാരണം വാഹനാപകടം പതിവാണ്​. കൊടുവള്ളി നഗരത്തിൽ ഗതാഗത തടസ്സമുണ്ടാകുന്നതിനും ഇത് കാരണമാകുന്നുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. മുനിസിപ്പൽ പ്രസിഡൻറ് ടി.പി. യൂസുഫ് അധ്യക്ഷത വഹിച്ചു. ആർ.സി. നൗഷർ, നൗഷാദ്, സുലൈമാൻ ഹാജി പനക്കോട്, സിദ്ദീഖ്, പി. മുജീബ്, സി.പി. മജീദ്, വി.കെ. ഷംസീർ, വി.സി. റഫീഖ്, കെ.കെ. മുഹമ്മദ്‌ അഫ്​ലഹ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.