കിണറ്റില്‍ വീണ ആടിനെ അഗ്നിരക്ഷാസേന രക്ഷിച്ചു

മേപ്പയൂര്‍: കൂനംവള്ളിക്കാവില്‍ കിണറ്റിൽ വീണ മുട്ടനാടിനെ പേരാമ്പ്ര അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പുത്തപ്പട്ടയില്‍ ബാലകൃഷ്ണ​ൻെറ വീട്ടിലെ അറുപതടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ രണ്ട് വയസ്സുള്ള ആടിനെയാണ് രക്ഷിച്ചത്. പേരാമ്പ്ര അഗ്നിശമനനിലയത്തിലെ സ്​റ്റേഷന്‍ ഓഫിസര്‍ സി.പി. ഗിരീശ‍ൻെറയും സീനിയര്‍ ഫയര്‍ ഓഫിസര്‍ പി.സി. പ്രേമ​ൻെറയും നേതൃത്വത്തില്‍ ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസര്‍ ധീരജ് ലാല്‍ കിണറ്റിലിറങ്ങി ആടിനെ കരക്കെത്തിച്ചു. വി.കെ. നൗഷാദ്, എ. ഷിജിത്ത്, വി.കെ. ഷൈജു, എ.സി. അജീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. photo: കൂനംവള്ളിക്കാവില്‍ കിണറ്റിൽ വീണ മുട്ടനാടിനെ പേരാമ്പ്ര അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.