കീഴരിയൂർ ബോംബ് നിർമാണ സംഭവം ഇനി ചിത്രങ്ങളിലൂടെ

കൊയിലാണ്ടി: കീഴരിയൂർ ബോംബ് നിർമാണവുമായി ബന്ധപ്പെട്ട ചരിത്ര മുഹൂർത്തങ്ങൾ സ്വാതന്ത്ര്യത്തി​ൻെറ അമൃത മഹോത്സവ ഭാഗമായി ജില്ലയിലെ ചിത്രകല അധ്യാപകരുടെ നേതൃത്വത്തിൽ ആലേഖനം ചെയ്യുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പി​ൻെറ നേതൃത്വത്തിലാണ്​ പദ്ധതി. 16, 17 തീയതികളിൽ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രരചന ക്യാമ്പ് നടക്കും. തയാറാക്കുന്ന ചരിത്രചിത്രങ്ങൾ ഡിസം 12 മുതൽ കോഴിക്കോട് നഗരത്തിൽ പ്രദർശിപ്പിക്കും. ജില്ലയിലെ 30 ഓളം ചിത്രകല അധ്യാപകരാണ് രണ്ടു ദിവസങ്ങളിലായി പങ്കെടുക്കുക.16ന് രാവിലെ ഉദ്ഘാടനം ചെയ്യും. 17ന് ചിത്രകാരന്മാർ തയാറാക്കിയ ചിത്രങ്ങൾ വൈകീട്ട് മൂന്നിന്​ പ്രകാശനം ചെയ്യും. വാർത്ത സമ്മേളനത്തിൽ വടകര ഡി.ഇ.ഒ സി.കെ. വാസു, മേലടി എ.ഇ.ഒ.പി. ഗോവിന്ദൻ, രാധാകൃഷ്ണൻ, പ്രധാനാധ്യാപിക പി. ഗീത, കെ.ടി. രമേശൻ, ഷാജി എൻ. ബൽറാം, പ്രദകുമാർ ഒഞ്ചിയം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.