ദ്വീപ് സമൂഹത്തിെൻറ കേരളവുമായുള്ള ബന്ധം മുറിച്ചു മാറ്റരുത്​

ദ്വീപ് സമൂഹത്തിൻെറ കേരളവുമായുള്ള ബന്ധം മുറിച്ചു മാറ്റരുത്​ കോഴിക്കോട്: കേരളീയ സമൂഹത്തി​‍ൻെറ പരിച്ഛേദമായ ലക്ഷദ്വീപ് ജനതയുടെ കേരളവുമായുള്ള എല്ലാ ബന്ധങ്ങളും മുറിച്ചുകളയാനുള്ള ദ്വീപ് ഭരണകൂടത്തി​‍ൻെറ ക്രൂരമായ നടപടികൾക്കെതിരെ കേരളീയസമൂഹം തുടരുന്ന കുറ്റകരമായ മൗനം ആശങ്കജനകമാണെന്ന് കെ.എൻ.എം മർകസുദ്ദഅ്​വ സംസ്​ഥാന സെക്ര​േട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഭാഷാപരമായും സാംസ്​കാരികമായും കേരളീയ പരിസരവുമായി ഇഴചേർന്ന ദ്വീപ് സമൂഹത്തി‍ൻെറ താൽപര്യങ്ങളെ അവഗണിച്ച് കേരളത്തിലേക്കുള്ള യാത്ര-ചരക്ക് ഗതാഗത മാർഗങ്ങൾ കൊട്ടിയടച്ച ദ്വീപ് ഭരണകൂടം ഇപ്പോൾ വിദ്യാഭ്യാസ മേഖലയിലും ഫാഷിസ്​റ്റ്​ നടപടികളുമായി വന്നിരിക്കുകയാണ്. പ്രസിഡൻറ്​​ ഡോ. ഇ.കെ. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.